03:17am 11 November 2026
NEWS
പദ്ധതി വിജയത്തിന് അനിശ്ചിതത്വത്തെ അവസരമാക്കുന്ന നേതതൃനിര അനിവാര്യം പി.എം.ഐ കേരള
23/08/2025  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പദ്ധതി വിജയത്തിന്  അനിശ്ചിതത്വത്തെ അവസരമാക്കുന്ന നേതതൃനിര അനിവാര്യം പി.എം.ഐ  കേരള

കൊച്ചി: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം ഐ) കേരള ചാപ്റ്ററിന്റെ പതിനഞ്ചാമത് വാർഷിക സമ്മേളനം, "വേവ്സ് 2025", ഹോട്ടൽ ലെ മെറിഡിയനിൽ നടന്നു.കെ.എസ്. ഐ ഡി.സി ചെയർമാൻ  സി. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗുണനിലവാരം, ചെലവ്, സമയനിഷ്ട എന്നീ മൂന്ന് അടിസ്ഥാന തൂണുകളിലാവണം ഓരോ സംരംഭവും  പദ്ധതികളും  പൂർത്തിയാക്കേണ്ടത്. ഇതിൽ ഒന്നിൻ്റെ  ബലഹീനത പദ്ധതിയെ ബാധിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. 

58 രാജ്യങ്ങളിലായി ലോകത്തിലെ രക്തബാഗുകളുടെ 12% വിതരണം ചെയ്യുന്ന ഒരു ബയോമെഡിക്കൽ സ്ഥാപനം വികസിപ്പിച്ച
തന്റെ സംരംഭക യാത്ര അദ്ദേഹം വിശദീകരിച്ചു.

പ്രതികൂല സാഹചര്യങ്ങളെ മുൻകൂട്ടി കാണൽ, ആസൂത്രണം, കച്ചവടത്തിലെ സാംസ്കാരിക ഉത്തരവാദിത്തം എന്നിവ അതിജീവനവും വിജയവും സാധ്യമാക്കുമെന്ന്  സി. ബാലഗോപാൽ പറഞ്ഞു.

'സോഫ്റ്റ്‌വെയറിനെയോ, ആധുനിക ഉപകരണങ്ങളെയോ പോലെ അച്ചടക്കവും, ഉത്തരവാദിത്വവും പരമപ്രധാനമാണ്.  ലക്ഷ്യം ഒരു ഉത്തരവാദിത്വമാണ്.  ആറടി കുതിച്ചുചാട്ടത്തിന്റെ 90% നേടുന്നത്  പൂർത്തീകരണമല്ല'. അദ്ദേഹം പറഞ്ഞു.

“ഇത് ഡിജിറ്റൽ യുഗം മാത്രമല്ല, ചുരുക്കെഴുത്തുകളുടെ യുഗമാണ് - ഇവിടെ ശ്രദ്ധ, വ്യക്തത, ലളിതവൽക്കരണം എന്നിവ പദ്ധതി വിജയത്തിന് മുമ്പെന്നത്തേക്കാളും പ്രധാനമാണ്” സി. ബാലഗോപാൽ പറഞ്ഞു. 

സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതി നടപ്പാക്കൽ സംബന്ധിച്ച്  അമൃത സ്കൂൾ ഓഫ് സസ്റ്റൈനബിൾ ഫ്യൂച്ചേഴ്‌സിലെ പ്രൊഫ. സന്തോഷ് ജയറാം മുഖ്യപ്രഭാഷണം നടത്തി. 

അനിശ്ചിതത്വത്തെ അവസരമാക്കി മാറ്റുന്ന മാറ്റത്തിൻ്റെ പ്രതിനിധികളാണ് പ്രോജക്ട് മാനേജർമാരെന്ന് പിഎംഐ കേരള ചാപ്റ്റർ പ്രസിഡന്റ് അഖില ഗൗരി ശങ്കർ പറഞ്ഞു.

അമൃത വിശ്വ വിദ്യാപീഠം സ്കൂൾ ഓഫ് സസ്റ്റൈനബിൾ ഫ്യൂച്ചേഴ്‌സിലെ  പ്രൊഫ. സന്തോഷ് ജയറാം; പിഎംഐ കേരള ചാപ്റ്റർ പ്രസിഡന്റ് അഖില ഗൗരി ശങ്കർ;  സോഹോ കോർപ്  ഗ്ലോബൽ ഔട്ട്റീച്ച് മാനേജർ ഗൗരംഗോ ബാനർജി; എൽഡിആർഎ ഡയറക്ടർ ഷിന്റോ ജോസഫ്;ഡെലോയിറ്റ് പാർട്നർ ഡോ. സ്വാതി ജെയിൻ ;  പിഎംഐ കോൺഫറൻസ് ഡയറക്ടർമാരായ ശ്രീജേഷ് വാര്യർ, പോൾ ബാലുമ്മൽ;   യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ; ജി ഇൻഫിനിറ്റി കൺസൾട്ടിംഗ് (സിംഗപ്പൂർ) സ്ഥാപകയും സിഇഒയുമായ ഗീത ഗോപാൽ; കാർത്തികേയൻ രാമമൂർത്തി; പിഎംഐ കേരളയുടെ മുൻ പ്രസിഡന്റ് കെ. ഹരിക്കുട്ടൻ എന്നിവർ  പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകി.

" അടിസ്ഥാന സൗകര്യങ്ങൾക്കുള്ള  വലിയ പദ്ധതികളിൽ കാലാനുഗുണമായ ഭരണപ്രക്രിയ, പദ്ധതി പങ്കാളികളുടെ കൃത്യമായ വിന്യാസം, അപകടസാധ്യതകൾ മുൻകൂട്ടി അറിയുന്ന സമീപനം,  സുതാര്യത ഉറപ്പാക്കൽ എന്നിവ ആവശ്യമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ ഐപിഎസ് പറഞ്ഞു.

2025 ലെ പിഎംഐ കേരള എക്സലൻസ് അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു : എ ഐ (Al )എക്സലൻസ് അവാർഡ് ടെക്നോപാർക്ക് ഫേസ് III ലെ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  നേടി. ടെക്നോപാർക്ക് ഫേസ് II ലെ യുഎസ്ടി ഒന്നാം റണ്ണർ അപ്പായി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) പി എം ഐ ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അവാർഡ് കരസ്ഥമാക്കി. അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി രണ്ടാമതെത്തി.  ഇന്നൊവേറ്റീവ് മാനുഫാക്ചറിംഗ് പ്രോജക്ട് അവാർഡ് ചാലക്കുടി ജോബിൻ, ജിസ്മി പ്രൈവറ്റ് ലിമിറ്റഡ്,  നേടി. പ്രോജക്ട് ഓഫ് ദി ഇയർ വിഭാഗത്തിൽ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) വിഴിഞ്ഞം (ലാർജ്) പ്രോജക്ട് അവാർഡും, കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിഎസ്‌സി) രണ്ടാം സ്ഥാനവും നേടി.  മീഡിയം പ്രോജക്ട് വിഭാഗത്തിൽ ബിപിസിഎൽ അമ്പലമുഗൾ വിജയിയായി.  എച്ച് ആൻഡ് ആർ. ബ്ലോക്ക് ഇന്ത്യ റണ്ണറപ്പായി. കെ-ഡിസ്‌ക് സ്‌മോൾ പ്രോജക്റ്റ് അവാർഡ് നേടി, എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ ഈ വിഭാഗത്തിൽ റണ്ണറപ്പായി. ദി സോഷ്യൽ പ്രോജക്റ്റ് ഓഫ് ദി ഇയർ അവാർഡ് വിഭാഗത്തിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img